InternationalLatest

കൊവിഡ് ബാധിതര്‍ പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം

“Manju”

ന്യൂയോര്‍ക്ക് ;ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 42.23 ലക്ഷം കടന്നു. പതിനേഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയാറ് ലക്ഷമായി ഉയര്‍ന്നു. 6.28 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 555 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,15,72,344 പേര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,07,43,972 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 42,360 പേര്‍ രോഗമുക്തരായി. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്.

Related Articles

Back to top button