InternationalLatest

ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടി തീവ്രവാദി

“Manju”

ടോക്യോ: ടോക്യോ ഒളിമ്ബിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഫൊറുഗി ഇറാനിലെ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയിലെ അംഗമാണെന്ന് ആരോപണം. ജവാദിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ച ശേഷമായിരുന്നു കൊറിയയില്‍ നിന്നുള്ള ഒരു ഷൂട്ടര്‍ ആരോപണം ഉന്നയിച്ചത്.
10 മീറ്റര്‍ പിസ്റ്റളില്‍ ശനിയാഴ്ചയായിരുന്നു ജവാദ് ഫൊറൂഗി വിജയിച്ചത്. ഇദ്ദേഹം ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ അംഗമാണ്. അമേരിക്ക തീവ്രവാദിസംഘടനകളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സ്. ഇദ്ദേഹം സ്വര്‍ണ്ണമെഡല്‍ നേടിയതിന് പിന്നാലെ പോഡിയത്തില്‍വച്ച്‌ മിലിട്ടറി സല്യൂട്ട് അടിച്ചതും ഏറെ വിമര്‍ശനം വിളിച്ച്‌ വരുത്തിയിരുന്നു.
ഈ വര്‍ഷം നടന്ന ഷൂട്ടിംഗ് ലോകകപ്പിലും ഇതേയിനത്തില്‍ ജവാദ് സ്വര്‍ണ്ണം നേടിയിരുന്നു. നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനാണ് 41 കാരനായ ജവാദ്. കൊറിയന്‍ താരമായ ജിന്‍ ജോങ് ഓഹ് ആണ് ജവാദിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ഇഞ്ചിയോണ്‍ വിമാനത്താവളത്തില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ്: ഒളിംപിക്‌സില്‍ ഒരു ഭീകരവാദിക്ക് എങ്ങിനെയാണ് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുക? ഏറ്റവും വലിയ വിഡ്ഡിത്തമല്ലേ അത്? – ജീന്‍ ചോദിച്ചു.
ഇറാനിയന്‍ താരത്തിന്‍റെ സുവര്‍ണ്ണ നേട്ടത്തിനു പിന്നാലെ ഇറാനില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭീകരവാദസംഘടനയില്‍ അംഗമായ ജവാദ് ഫൊറുഗിക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചത് രാജ്യാന്തരഒളിമ്ബിക് കമ്മിറ്റിയുടെ യശ്ശസ്സിനു മങ്ങലേല്‍പ്പിക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു.
ഇദ്ദേഹത്തിന് മത്സരിക്കാന്‍ അനുവാദം ലഭിച്ചതെങ്ങിനെയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മെഡല്‍ നല്‍കാവൂ എന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന, ആയുധങ്ങള്‍ നല്‍കുന്ന സംഘടനായായാണ് യുഎസ് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെ കാണുന്നത്. ഇറാനില്‍ ഇസ്ലാമിക മൗലികവാദത്തിന് എതിരായ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സാണ്.

Related Articles

Back to top button