KeralaLatestThiruvananthapuram

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം രോഗികള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്.

അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ് രോഗവ്യാപനം ആശങ്കയായി തുടരുന്നത്. അതേസമയം, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് സംഘം ഇന്ന് പരിശോധന നടത്തുക.

നാളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടാകുമ്പോഴും കേരളത്തില്‍ രോഗവ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയത്. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

Related Articles

Back to top button