IndiaLatest

1827 കോടി രൂപ കോവിഡ് പാക്കേജായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

“Manju”

1827 കോടി രൂപ കോവിഡ് പാക്കേജായി സംസ്ഥാനങ്ങൾക്ക് നൽകി; കേരളത്തിന് 26.8 കോടി  രൂപ മാത്രം
ന്യൂഡല്‍ഹി: കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാക്കേജിന്‍റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്.
ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചത്. നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനമാണ് കേരളം.
അതിനിടെ, കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്

Related Articles

Back to top button