IndiaLatest

ബൊമ്മെ സര്‍ക്കാറിലെ മന്ത്രിമാര്‍ 4 ന്​ ​ സത്യപ്രതിജ്ഞ ചെയ്യും

“Manju”

ബംഗളൂരു: കര്‍ണാടകയിലെ ബസവരാജ്​ ബൊമ്മെ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാര്‍ ആഗസ്റ്റ്​ 4 ന്​ സത്യപ്രതിജ്ഞ ചെയ്തേക്കും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും അടക്കം ഏഴുപേരാണ്​ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുക. അതെ സമയം കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ അടുത്തയാഴ്ച തന്നെ 20 അംഗ മന്ത്രിസഭയായി വിപുലീകരിച്ചേക്കും.

മുഖ്യമന്ത്രിയായിരുന്ന ബി.എസ്​.​ യെദിയൂരപ്പ രാജിവെച്ചതോടെ ബസവരാജ്​ ബൊമ്മൈ കഴിഞ്ഞ ബുധനാഴ്ച മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്​ ചുമതലയേറ്റിരുന്നു . അതി​നിടെ ഡല്‍ഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. മന്ത്രിസഭ വിപുലീകരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഡല്‍ഹിയിലേക്ക്​ തിരിക്കുമെന്നാണ്​ റിപ്പോര്‍ട്ട്.

മന്ത്രിമാരെ തീരുമാനിക്കുന്നത്​ സംബന്ധിച്ച്‌​ യാതൊരു പട്ടികയും ​തന്റെ പക്കല്‍ ഇല്ലെന്നും കേ​ന്ദ്ര നേതൃത്വമാണ്​ അവ തീരുമാനിക്കുകയെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ ശേഷമാകും മ​ന്ത്രിമാരെക്കുറിച്ച്‌​ തീരുമാനമെടുക്കുക. ബുധനാഴ്ച സത്യപ്രതിജ്ഞയും നടത്തുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു .

Related Articles

Back to top button