IndiaLatest

ലലന്‍ സിങ്​ ഇനി ജെ.ഡി.യു ദേശീയ അധ്യക്ഷന്‍

“Manju”

പട്​ന: ലോക്​സഭ എം.പി രാജീവ്​ രജ്ഞന്‍ സിങ്​ അഥവാ ലലന്‍ സിങ്​ ഇനി ജെ.ഡി.യു ദേശീയ അധ്യക്ഷന്‍. ഡല്‍ഹിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ്​ നേതൃമാറ്റം പ്രഖ്യാപിച്ചത്. അധ്യക്ഷനായിരുന്ന ആര്‍.സി.പി സിങ്​ കേന്ദ്രമന്ത്രിയായതോടെ പാര്‍ട്ടി സ്​ഥാനം ഒഴിഞ്ഞ കാരണത്താലാണ് ​​ ലലന്‍ സിങ്ങിനെ തെരഞ്ഞെടുത്തത്.

ആര്‍.സി.പി. സിങ് തന്നെയാണ്​ ലലന്‍ സിങ്ങിന്റെ പേര്​ നിര്‍ദേശിച്ചതും. ലലന്‍ സിങ്ങിനെ പിന്നീട്​ ഒറ്റക്കെട്ടായി നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാറും യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുന്‍ഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്​സഭാംഗമാണ്​ ലലന്‍ സിങ്​. പാര്‍ട്ടിയുടെ നാലാമത്തെ അധ്യക്ഷനാണ്​ ഇദ്ദേഹം​. ശരദ്​ യാദവ്​, നിതീഷ്​ കുമാര്‍, ആര്‍.സി.പി. സിങ്​ എന്നിവരാണ്​ മുന്‍ഗാമികള്‍. 2005 മുതല്‍ 2010 ഫെബ്രുവരി വരെ ജെ.ഡി.യുവിന്റെ ബിഹാര്‍ സംസ്​ഥാന അധ്യക്ഷനുമായിരുന്നു​ ഇദ്ദേഹം.

Related Articles

Back to top button