InternationalLatest

ഏറ്റവും വേഗമേറിയ വനിതാ താരമായി എലെയ്ന്‍ തോംസണ്‍

“Manju”

ടോക്കിയോ: ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍. വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ഒളിമ്പിക്സ് റെക്കോര്‍ഡോടെയാണ് എലെയ്ന്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്റിലാണ് എലെയ്ന്‍ തോംസണ്‍ ഓടിയെത്തിയിരിക്കുന്നത്.

33 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് എലെയ്ന്‍ തകര്‍ത്തത്. റിയോ ഒളിമ്പിക്സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ താരം രണ്ട് സ്വര്‍ണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ സംഘത്തിലും ഉണ്ടായിരുന്നു എലെയ്ന്‍ തോംസണ്‍.

Related Articles

Back to top button