KeralaLatest

ഓണ കിറ്റ് പൂര്‍ത്തിയായതായി; മന്ത്രി

“Manju”

ഇടുക്കി: ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ കട്ടപ്പനയില്‍ പറഞ്ഞു. ഓണത്തിനുള്ള സൗജന്യ കിറ്റിന്റെ വിതരണത്തിന് തുടക്കം കുറിച്ച്‌ കഴിഞ്ഞു.നാളെ രാവിലെ എട്ടര മുതല്‍ കേരളത്തിലെ 14,000 ല്‍ അധികം കടകളില്‍ ഭക്ഷ്യ കിറ്റിന്റെ വിതരണം ആരംഭിക്കും. 18 ആം തീയതി കൊണ്ട് വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തവണ ഭക്ഷ്യ കിറ്റില്‍ കേരളത്തിന്റെ തനതായ പല ഉല്‍പ്പന്നങ്ങളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിറ്റ് വിതരണത്തില്‍ രാഷ്ട്രീയമില്ല. കിറ്റ് വിതരണം സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ മനഃപൂര്‍വം ഉണ്ടാക്കുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരും വകുപ്പും പരിഗണിക്കുന്നില്ല. ഈ വിഷയത്തില്‍ സാധാരണക്കാരായ ജനങ്ങളുടെ സന്തോഷമാണ് സര്‍ക്കാരിന് വലുതെന്നു മന്ത്രി പറഞ്ഞു.

Related Articles

Back to top button