KeralaLatest

മലയാള സിനിമയ്ക്ക് മാറ്റം വരുന്നതില്‍ സന്തോഷം

“Manju”

ശ്രീജ.എസ്

ഏറെ ചര്‍ച്ചയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച്‌ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പതിവ് രീതിയില്‍ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെന്നും ഇത്തരത്തിലുള്ള മാറ്റങ്ങളാണ് തന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പതിവ് രീതികളില്‍ നിന്നും മാറിയുള്ള സിനിമ, സര്‍വ്വിത ചര്‍വ്വണം ചെയ്ത രീതികളില്‍ നിന്നും മാറി പുതിയതായി എന്തെങ്കിലും മലയാള സിനിമയില്‍ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തില്‍ മാറ്റങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ട്. കല്യാണം കഴിച്ചുക്കൊണ്ട് വന്ന പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ ഒതുക്കുന്ന പ്രവണത. അത് സ്വാഭാവികമാണെന്നാണ് വീട്ടുകാര്‍ കരുതുന്നത്. ആ വീട്ടിലെ അമ്മ ഈ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു.

ഭര്‍ത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്കു അഴുക്കു വെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. അടുക്കളയിലേക്കുള്ള പൈപ്പ് കേടായ കാര്യം ഭര്‍ത്താവിനോട് പറഞ്ഞിട്ടും അയാള്‍ അത് നിസ്സാരമായി കരുതുകയാണ്. വാസനകള്‍ ഉള്ള പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ തളയ്ക്കപ്പെടുന്ന അവസ്ഥ ഇപ്പോഴും ഉണ്ട്.’ ഇനിയും മാറ്റം വരാത്ത പുരുഷന്മാരുടെ മാനസിക അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
അതേസമയം, അടൂരിന്റെ വാക്കുകള്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. മഹാനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മഹത്തായ അടുക്കളയെക്കുറിച്ച്‌ സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ് എന്നാണ് ജിയോ ബേബി കുറിച്ചത്.

Related Articles

Back to top button