HealthInternationalLatest

36 കാരന്‍ 16 വയസുകാരനെ പോലെ പെരുമാറുന്നു.

“Manju”

ടെക്സാസ്:  ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ നമ്മുടെ ജീവിതത്തിലെ 20 വര്‍ഷങ്ങള്‍ മറന്നുപോയി. അങ്ങനെ ഒരു അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലൊരു അനുഭവമാണ് യു എസിലെ ഒരു 37 കാരന് സംഭവിച്ചത്.

ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഡാനിയേല്‍ പീറ്റര്‍ എന്ന ഹിയറിംഗ് സ്പെഷ്യലിസ്റ്റ് സ്കൂളില്‍ പോവുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ അദ്ദേഹത്തിന്‍റെ ഓര്‍മയിലേ ഇല്ല. താന്‍ ഒരു വിവാഹം കഴിച്ചതാണ് എന്നും അതിലൊരു മകളുണ്ട് എന്നതും അദ്ദേഹത്തിന് ഓര്‍മയില്ല.

‘2020 ജൂലൈയിലെ ഒരു ദിവസം, അദ്ദേഹം തന്‍റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. താനൊരു 16 -കാരനാണ് എന്നും സ്കൂളില്‍ പോകാന്‍ സമയമായി എന്നും ചിന്തിച്ചുകൊണ്ടാണ് അദ്ദേഹം ഉറക്കമുണര്‍ന്നത്. എന്നാല്‍, കണ്ണാടിയില്‍ നോക്കിയ പീറ്റര്‍ ഞെട്ടിപ്പോയി. താന്‍ വയസു കൂടിയ ഒരാളും തടിച്ച ഒരാളുമായല്ലോ എന്നാണ് അദ്ദേഹത്തിന് തോന്നിയത്.’ പീറ്ററിന്റെ ഭാര്യ റൂത്ത് പറഞ്ഞു.

കണ്ണാടിയുടെ മുന്‍പില്‍ വച്ച്‌ ഒരു പ്രാന്തനെ പോലെ പെരുമാറിയ അദ്ദേഹത്തെ ഭാര്യ റൂത്ത് ശാന്തനാക്കുകയായിരുന്നു. എന്നാല്‍, താന്‍ മദ്യപിച്ച്‌ ഒരു പെണ്ണിനെ കൂട്ടി വന്നോ അതോ അപരിചിതര്‍ തന്നെ തട്ടിക്കൊണ്ടുപോന്നതാണോ എന്നൊക്കെയാണ് അദ്ദേഹം ചിന്തിച്ചത്. പിന്നീട്, ഇരുവരും മാതാപിതാക്കളുടെ അടുത്തെത്തുകയും അവരും അദ്ദേഹത്തോട് ഇതൊക്കെ സത്യമാണെന്ന് പറയുകയും ചെയ്തു.

എന്നിരുന്നാലും അദ്ദേഹത്തിന് തന്‍റെ പത്തുവയസുകാരി മകളെ തിരിച്ചറിയാനായില്ല. മാത്രവുമല്ല, വീട്ടിലെ രണ്ട് നായകളെ കണ്ട് പീറ്റര്‍ ഭയപ്പെടുകയും ചെയ്തു.

കണ്ണാടി നോക്കി ദേഷ്യപ്പെടുകയും ഞാനെന്താണ് ഇങ്ങനെ പ്രായമായും തടിച്ചിരിക്കുന്നതും എന്ന് ചോദിച്ച പീറ്ററിന്‌ താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോ, ജോലി നേടിയതോ ഒന്നും ഓര്‍മ ഉണ്ടായിരുന്നില്ല.

പിന്നീട് ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് ട്രാന്‍സിയന്‍റ് ഗ്ലോബല്‍ അംനേഷ്യ ആണ് എന്ന് വിലയിരുത്തി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അറിയില്ല. എന്നാല്‍, ഏറെക്കാലമായിട്ടുള്ള എന്തെങ്കിലും സമ്മര്‍ദത്തിന്‍റെ ഫലമായിരിക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജോലി നഷ്ടപ്പെട്ടതിന് ശേഷം 2020 ജനുവരിയില്‍ അയാള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടായിരുന്നു. മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ വീട് വില്‍ക്കുകയും ഒരിക്കല്‍ വീണ് ഡിസ്കിന് പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാമായിരിക്കാം ഓര്‍മക്കുറവിലേക്ക് നയിച്ചത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Back to top button