IndiaLatest

ഡെല്‍റ്റ പ്ലസ് വകഭേദത്തെ നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദം

“Manju”

ന്യുഡല്‍ഹി: കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് (ഐ.സി.എം.ആര്‍). അതേസമയം, ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെ വില്‍പ്പനയില്‍ 5% റോയല്‍റ്റി ഐ.സി.എം.ആറിന് നല്‍കും. ഐ.സി.എം.ആറിന്റെ കൂടി സഹായത്തോടെ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാലാണ് ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം റോയല്‍റ്റി നല്‍കുന്നത്.
വാക്‌സിന്‍ ബോക്‌സുകളില്‍ ഐ.സി.എം.ആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയുടെ പേര് കൂടി ചേര്‍ക്കാമെന്നും ധാരണാപത്രത്തില്‍ ഉണ്ടെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. 45 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം കഴിഞ്ഞപ്പോള്‍ 5 കോടിയിലേറെ മാത്രമാണ് കോവാക്‌സിന്‍ വിതരണം ചെയ്തത്. കോവാക്‌സിന്‍ പരീക്ഷണത്തിന് സര്‍ക്കാര്‍ പണം ചെലവാക്കിയിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണത്തിന് മാത്രം 35 കോടി മുടക്കിയതായി കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഐ.സി.എം.ആര്‍ റോയല്‍റ്റി ഒഴിവാക്കിയാല്‍ വാക്‌സിന്‍ വില കുറയ്ക്കാന്‍ കഴിയുമെന്നും ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button