IndiaLatest

കാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

“Manju”

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഐഐഎം കാറ്റ് 2021 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 നവംബര്‍ 28 ന് നടക്കും. രജിസ്‌ട്രേഷന്‍ പ്രക്രിയ 2021 ഓഗസ്റ്റ് നാലിന് ആരംഭിച്ച്‌ 2021 സെപ്റ്റംബര്‍ 15 ന് അവസാനിക്കും. Iimcat(dot)ac(dot)in ല്‍ ഐഐഎം കാറ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

2021 നവംബര്‍ 28 ന് മൂന്ന് സെഷനുകളിലായി പരീക്ഷ നടത്തും. അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ 27 ന് റിലീസ് ചെയ്യും, നവംബര്‍ 28 വരെ ലഭ്യമാണ്. 158 പരീക്ഷ സെന്ററുകളില്‍ കാറ്റ് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ മുന്‍ഗണന അനുസരിച്ച്‌ ഏതെങ്കിലും ആറ് പരീക്ഷ സെന്ററുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും.

50 ശതമാനം മാര്‍കോ തത്തുല്യമായ സിജിപിഎയോ ഉള്ള ഒരു ബാചിലേഴ്‌സ് ബിരുദം നേടിയിരിക്കണം. അവസാന വര്‍ഷ ബിരുദം വിദ്യാര്‍ഥികള്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, വികലാംഗര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 1,100 രൂപയും മറ്റ് എല്ലാ വിഷയങ്ങള്‍ക്ക് 2,200 രൂപയും ആണ് അപേക്ഷ ഫീസ്.

Related Articles

Back to top button