IndiaLatest

ഹെലികോപ്ടര്‍ തകര്‍ന്നുവീണു

“Manju”

ഛണ്ഡീഗഢ്: പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു. രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് തകര്‍ന്ന ഹെലികോപ്റ്റര്‍ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പട്ടത്. ചൊവ്വാഴ്ച രാവിലെ 10.20ഓടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുന്നു.അതേസമയം ആളപായമില്ലന്നും പൈലറ്റും സഹ പൈലറ്റും സുരക്ഷിതരാണെന്നുമാണ് റിപോര്‍ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസിന്റെയും സൈന്യത്തിന്റെയും ടീമുകളും സ്ഥലത്തുണ്ട്. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല.

Related Articles

Back to top button