KeralaLatest

ബാംബൂ സീഡ് ബഗിന്റെ കൂട്ട ആക്രമണം

“Manju”

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വള്ളുവാടി മേഖലയില്‍ മുള ചാഴി എന്ന് അറിയപ്പെടുന്ന ബാംബൂ സീഡ് ബഗിന്റെ കൂട്ട ആക്രമണം. പ്രദേശത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ മരങ്ങളുടെ ഇലകളിലും കുറ്റിച്ചെടികളിലുമാണ് ചാഴി ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഞായറാഴ്ചയാണ് വനാതിര്‍ത്തിയിലെ മരങ്ങളിലായി ചാഴിയെ പ്രദേശവാസികള്‍ കണ്ടത്. മരങ്ങളുടെ ഇലകളും ശിഖരങ്ങളുമെല്ലാം ചാഴി പൊതിഞ്ഞ നിലയിലാണ്. തളിര്‍ ഇലകളില്‍ പറ്റിപ്പിടിച്ച നീര് ഊറ്റികുടിക്കും. ചാഴികള്‍ കൂട്ടത്തോടെ മരത്തില്‍ വന്നിരിക്കുന്നത്‌കൊണ്ട് മരം ഉണങ്ങി നശിക്കാനും ഇടയാകും. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇത്തരം ചാഴിയെ വയനാട്ടില്‍ കണ്ടെത്തിയിരുന്നു. അന്ന് ചാഴിയുടെ ശല്യം കുരുമുളക് ചെടികളെയും ബാധിച്ചിരുന്നു. പക്ഷെ പിന്നീട് ഇത്തരത്തിലുള്ള കീടത്തിന്റെ ആക്രമണം ഉണ്ടായിട്ടില്ല.

Related Articles

Back to top button