IndiaLatest

ഏറ്റവും വലിയ ഒളിമ്പ്യന്‍മാരില്‍ ഒരാളാണ് സിന്ധു : മന്ത്രി അനുരാഗ് താക്കൂര്‍

“Manju”

ഹൈദരാബാദ് ;ഇന്ത്യയിലെ പ്രമുഖ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു രണ്ട് ഒളിമ്പിക് ഗെയിംസ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായതിന് ശേഷം ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തിയ സിന്ധുവിനെ ചൊവ്വാഴ്ച കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ ആദരിച്ചു. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സിന്ധു വെങ്കല മെഡല്‍ നേടിയ സിന്ധു 2016 -ലെ റിയോ ഒളിമ്പിക് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി.

“പിവി സിന്ധു ഇന്ത്യയിലെ ഏറ്റവും വലിയ ഒളിമ്പ്യന്‍മാരില്‍ ഒരാളാണ്. അവര്‍ ഇന്ത്യയുടെ പ്രതീകമാണ്, പ്രചോദനമാണ്, രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഭാവനയെ ആകര്‍ഷിച്ചു. അവരുടെ അവിശ്വസനീയമായ നേട്ടം – തുടര്‍ച്ചയായ രണ്ട് ഒളിമ്പിക് ഗെയിമുകളില്‍ രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയത് വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകും , “താക്കൂര്‍ പറഞ്ഞു. ഫൈനലിലെത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു.

Related Articles

Back to top button