InternationalLatest

ലോകത്തിലെ ഏറ്റവും ബുദ്ധിമതികളിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും

“Manju”

വാഷിംഗ്ടണ്‍; ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജയായ നടാഷ പെരി എന്ന 11 വയസ്സുകാരി ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോളസ്റ്റിക് അസെസ്മെന്റ് ടെസ്റ്റ്, അമേരിക്കന്‍ കോളജ് ടെസ്റ്റിങ് എന്നിവയിലൂടെയാണ് മൂല്യനിര്‍ണയം നടത്തിയത്. ന്യൂജഴ്സിയിലെ തെല്‍മ എല്‍ സാന്‍മെയര്‍ എലമന്ററി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് നടാഷ പെരി.

ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് ടാലന്റ് നടത്തിയ പരീക്ഷയിലും നടാഷ മുന്നിലെത്തി. 84 രാജ്യങ്ങളില്‍നിന്ന് 19,000 വിദ്യാര്‍ഥികളാണ് സിടിവൈയില്‍ 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ചേര്‍ന്നത്. സിടിവൈയില്‍ കുട്ടികളെ ചേര്‍ക്കുന്നതും പരീക്ഷ നടത്തിയശേഷമാണ്. സിടിവൈ ഹൈ ഓണര്‍ അവാര്‍ഡിനും ഈ 11 കാരി അര്‍ഹയായി.

ലോകമെമ്പാടുമുള്ള മികച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനും അവരുടെ യഥാര്‍ത്ഥ അക്കാദമിക് കഴിവുകളുടെ വ്യക്തമായ ചിത്രം നല്‍കാനും CTY ഗ്രേഡ്-ലെവല്‍ ടെസ്റ്റിംഗ് ഉപയോഗിക്കുന്നു .അമേരിക്കയിലെ പല കോളജുകളും എസ്‌എടി, എസിടി പരീക്ഷ ഫലം ആവശ്യപ്പെടാറുണ്ട്. പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ 20% പേര്‍ മാത്രമാണ് ഹൈ ഓണര്‍ അവാര്‍ഡിന് അര്‍ഹരാകാറുള്ളത്.

Related Articles

Back to top button