LatestThiruvananthapuram

വാട്ടര്‍ മീറ്റര്‍ റീഡിങ്ങിന് ഇനി മൊബൈല്‍ ആപ്പ്

“Manju”

തിരുവനന്തപുരം; വാട്ടര്‍ മീറ്റര്‍ റീഡിങ്ങിന് പുതിയ സംവിധാനം. ഏറ്റവും ഒടുവില്‍ ബില്‍ നല്‍കിയ ദിവസം മുതലുള്ള മീറ്റര്‍ റീഡിങ് മൊബൈലില്‍ രേഖപ്പെടുത്തിയതിന് ശേഷം റീഡിങ് കണക്കാക്കി ബില്‍ അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ സംവിധാനം. പുതിയ പരിഷ്കാരം ഈ വര്‍ഷം നടപ്പാക്കും.
കോവിഡ് കാലത്ത് ഉപയോക്താ‍ക്ക‍ള്‍ സ്വയം മീറ്റര്‍ റീഡിങ് എടുത്ത് മൊബൈലിലൂടെ ജല അതോറിറ്റിക്ക് അയച്ചിരുന്നു. താല്‍ക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വിജയകരമാണെന്നു കണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനായി മൊബൈല്‍ ആപ് തയാറാക്കാന്‍ ജല അതോറിറ്റി നടപടി തുടങ്ങി.

Related Articles

Back to top button