International

ലോകരാജ്യങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് ഭീകരരെ സൃഷ്ടിക്കുന്നത്: ഇന്ത്യ

“Manju”

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിലെ പ്രധാനകാരണം ലോകരാഷ്‌ട്രങ്ങളുടെ അനൈക്യമാണെന്ന് തുറന്നടിച്ച് എസ്. ജയശങ്കർ. താലിബാൻ ഭീകരതയുടെ കാരണവും പരിഹാരവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൂരമായ ആക്രമണങ്ങളും ഒറ്റപ്പെടുത്തലും ലോകരാജ്യങ്ങളുടെ രഹസ്യമായ അജണ്ടകളുമാണ് ഭീകരത വളർത്തുന്നത്. അതേ സമയം ഭീകരർ കൂട്ടക്കൊലകളെ ഒരു നിയമം പറഞ്ഞും സാധൂകരിക്കാൻ ശ്രമിക്കേണ്ടെന്നും ജയശങ്കർ പറഞ്ഞു.

രാജ്യങ്ങൾക്കിടയിലെ വേർതിരിവും, കമ്പോള രംഗത്തെ കടുത്ത മത്സരവും വർദ്ധിക്കുകയാണ്. വിഭവങ്ങളുടെ സമതുലിതമല്ലാത്ത വിതരണവും ചെറുരാജ്യങ്ങളെ വഴിതെറ്റിക്കലുമാണ് ഇന്ന് നടക്കുന്നത്. ഇതുമൂലമുണ്ടാകുന്ന അഭിപ്രായ വ്യത്യാസമാണ് ഭീകരത വളർത്തുന്നത്. രാജ്യങ്ങൾക്കിടയിലെ അകൽച്ച ഭീകരർക്ക് തഴച്ചുവളരാനുള്ള ഇടമായി മാറുകയാണെന്നും ജയശങ്കർ പറഞ്ഞു.

ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന പശ്ചാത്തല ത്തിലാണ് ജയശങ്കർ നയം വ്യക്തമാക്കിയത്. ആഗസ്റ്റ് മാസത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ വയ്‌ക്കാനുദ്ദേശിക്കുന്ന സമാധാനത്തിന്റേയും സൗഹൃദ ത്തിന്റേയും സന്ദേശം ഭീകരതയെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാകു മെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Related Articles

Back to top button