Entertainment

കുഞ്ഞുമൊത്തുളള പുതിയ ചിത്രവുമായി ശ്രേയാ ഘോഷാല്‍

“Manju”

തന്റെ കണ്‍മണിയോടൊത്തുളള പുതിയ ചിത്രവുമായി പ്രിയ ഗായിക ശ്രേയ ഘോഷാല്‍. കുഞ്ഞുതാരം ദേവ്യാനൊപ്പമുളള ചിത്രം പങ്കുവെച്ചിരക്കുകയാണ് ശ്രേയ. അമ്മയുടെ സ്‌നേഹ വാത്സല്യം സമൂഹ മാദ്ധ്യമങ്ങളിൽ പെട്ടന്നു തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ വര്‍ഷം മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്‌ക്കും ആണ്‍കുഞ്ഞ് പിറന്നത്.

ആദ്യത്തെ കണ്‍മണിയെ വീട്ടിലേക്കു സ്വീകരിക്കാന്‍ ശ്രേയ ഘോഷാല്‍ ഒരുക്കിയ കേക്കിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. 2015 ലാണ് ശ്രേയ ഘോഷാലും ശൈലാദിത്യയും വിവാഹിതരാകുന്നത്. ജീവിതത്തില്‍ പുതിയൊരാള്‍ കൂടി എത്തുന്ന വാര്‍ത്ത സമൂഹ മാദ്ധ്യമത്തിലൂടെയായിരുന്നു ശ്രേയ ആരാധകരുമായി പങ്കുവെച്ചിരുന്നത്.

ഗര്‍ഭിണിയായുള്ള ചിത്രവും ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തരുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. ബോളിവുഡിന് പുറമേ, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ ഹിറ്റ് ഗാനങ്ങള്‍ ശ്രേയ ആലപിച്ചിട്ടുണ്ട്.

Related Articles

Back to top button