IndiaLatest

ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം

“Manju”

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഗോ​തി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ബൊ​ലേ​റോ ജീപ്പ് കു​ഴി​ബോം​ബി​ല്‍ ക​യ​റി സ്ഫോ​ട​ന​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന ദ​ന്തേ​വാ​ഡ​യേ​യും നാ​ര​യ​ണ്‍​പു​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലാ​യി​രു​ന്നു സ്ഫോ​ട​നം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സി​നെ ല​ക്ഷ്യ​വ​ച്ച്‌ സ്ഥാ​പി​ച്ചി​രു​ന്ന സ്ഫോ​ട​ക​വ​സ്തു​വി​ല്‍ സ്വ​കാ​ര്യ​വാ​ഹ​നം ക​യ​റു​ക​യാ​യി​രു​ന്നു.

Related Articles

Back to top button