KeralaLatest

ഇളവുകളിലെ മാനദണ്ഡങ്ങള്‍ പ്രായോഗികം; മന്ത്രി

“Manju”

തിരുവനന്തപുരം 😐 സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉപയോഗപ്പെടുത്താനുള്ള മാനദണ്ഡങ്ങള്‍ പ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. കടകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച്‌ അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.ഈ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തില്ലെന്നും അവര്‍ പറഞ്ഞു. മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതല്ല ഉത്തരവിലുള്ളതെന്നും ഘടകവിരുദ്ധമായി പലതും ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന അപ്രായോഗികമായ പലതും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ടെന്നും പി സി വിഷ്ണുനാഥ് എം എല്‍ എ ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ പറയുന്നു.

Related Articles

Back to top button