IndiaInternationalLatest

മകന്റെ നേട്ടത്തില്‍ അഭിമാനം : ശ്രീജേഷിന്റെ അമ്മ

“Manju”

ന്യൂഡല്‍ഹി: ഏറെ സമ്മര്‍ദ്ധത്തോടെയാണ് ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടില്‍ കുടുംബം മത്സരം വീക്ഷിച്ചത്. ഇന്ത്യ പിറകിലായതോടെ പ്രാര്‍ത്ഥനയോടെയായിരുന്നു വീട്ടിലുള്ളവര്‍ കളി കണ്ടത്. ഉശിരന്‍ സേവുകളോടെ ശ്രീജേഷ് കളം നിറഞ്ഞതോടെ ആവേശം കൊടുമുടിയേറി.
കളിയുടെ സമയത്ത് അനുഭവിച്ച സമ്മര്‍ദത്തിന്റെ ഇരട്ടി സന്തോഷത്തിലാണ് ഇപ്പോഴെന്ന് ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. ഓരോ കളിയും ജയിക്കും എന്ന പ്രതീക്ഷയോടെയാണ് ശ്രീജേഷ് കളിക്കാറെന്ന് ഭാര്യ പറഞ്ഞു. ശ്രീജേഷിന്റെ പരിശ്രമവും കഠിനാധ്വനവുമാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചതെന്നും ഭാര്യ പറഞ്ഞു.
ശ്രീജേഷ് വെങ്കല മെഡല്‍ നേടിയ സന്തോഷത്തിലാണ് അമ്മയും. ആദ്യം ഇന്ത്യ പിന്നില്‍ നിന്നപ്പോഴുള്ള മാനസിക വിഷമവും സമ്മര്‍ദവും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഇപ്പോള്‍ മകന്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടി കൊടുത്തതില്‍ അഭിമാനമുണ്ടെന്നും അമ്മ പറഞ്ഞു. ശ്രീജേഷിന്റേയും രാജ്യത്തിന്റേയും വിജയം മധുരം പങ്കുവച്ചും പടക്കം പൊട്ടിച്ചുമാണ് കുടുംബം ആഘോഷിച്ചത്.

Related Articles

Back to top button