IndiaInternationalLatest

പോളണ്ടിലെ ലൈബ്രറി ഭിത്തിയില്‍ ഉപനിഷദ് വചനങ്ങള്‍

“Manju”

വാഴ്‌സെ : പോളണ്ടിലെ ഒരു ലൈബ്രറിയുടെ ഭിത്തിയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. അതിന് കാരണമെന്താണെന്നല്ലേ. സംസ്‌കൃതത്തിലുള്ള ഉപനിഷദ് വചനങ്ങളാണ് വലിയ അക്ഷരങ്ങളില്‍ ഈ ഭിത്തിയിലുടനീളം കൊത്തി വച്ചിരിക്കുന്നത്. പോളണ്ടിലെ വാഴ്‌സെ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ മുന്നിലാണ് ഈ അത്ഭുതകരമായ
കാഴ്ച കാണാനാകുന്നത്. പോളണ്ടിലെ ഇന്ത്യന്‍ എംബസി ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
What a pleasant sight !!😇
This is a wall of Warsaw University’s library with Upanishads engraved on it. Upanishads are late vedic Sanskrit texts of Hindu philosophy which form the foundations of Hinduism.
🙏🙏@MEAIndia pic.twitter.com/4fWLlBUAdX
– India in Poland (@IndiainPoland) July 9, 2021
‘ എത്ര മനോഹരമായ കാഴ്ചയാണിത്!! വാഴ്‌സെ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഭിത്തിയില്‍ ഉപനിഷദ് വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ദൃശ്യമാണിത്. ഹിന്ദുമതത്തിന്റെ അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഉപനിഷത്തുക്കളിലെ സംസ്‌കൃത വചനങ്ങളാണ് ഇതിലുള്ളതെന്നും’ എംബസിയുടെ ട്വീറ്റില്‍ പറയുന്നു.
പുസ്തകങ്ങളുടെ പേജുകള്‍ പോലെയാണ് ഈ വലിയ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ പേജിലും ഉപനിഷദ് വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംബസി ഈ ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇതിന് വലിയ പ്രചാരം ലഭിക്കുകയായിരുന്നു. അഭിമാനം നല്‍കുന്ന കാഴ്ചയാണിതെന്നാണ് ഭൂരിഭാഗം പേരും ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്കാര്‍ നമ്മുടെ പാരമ്ബര്യം മറക്കാന്‍ ശ്രമിക്കുമ്ബോള്‍ ലോകം അത് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നായിരുന്നു ഒരു കമന്റ്. ലോകം ഹിന്ദുക്കളുടെ പാരമ്ബര്യത്തേയും സംസ്‌കാരത്തേയും ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണെന്നും പലരും കമന്റ് ചെയ്യുന്നു.

Related Articles

Back to top button