LatestPalakkad

വേട്ടനായ്ക്കളുമായി നായാട്ട് : ഒരാള്‍ പിടിയില്‍

“Manju”

പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനും കേസെടുത്തു.
നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട് നിര്‍മിച്ച മുനയുള്ള കുന്തം, ഇരുമ്പ് ദണ്ഡ് എന്നിവ ഇയാളില്‍ നിന്ന്
പിടിച്ചെടുത്തു. കേസില്‍ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരന്‍ സുന്ദരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ ഒളിവിലാണ്.
കാഞ്ഞിരപുഴ ഭാഗത്ത് വേട്ടനായ്ക്കളുമായി
കഴിഞ്ഞ ദിവസം നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ മാസം രണ്ടു തവണ നായാട്ടിന് പോയിരുന്നതായി വ്യക്തമായിട്ടുണ്ട്. ജൂണ്‍ മാസവും നായാട്ട് നടത്തിയിരുന്നു.
കാട്ടുപന്നി, മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളെയാണ് ഇവര്‍ വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച്‌ വില്‍പ്പന നടത്താറുണ്ടെന്നും ഇവര്‍ പറയുന്നു. നായാട്ട് സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button