IndiaKeralaLatest

ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കണം പാക് ജനത ഇമ്രാനോട്

“Manju”

ലഹോര്‍: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ വിതരണത്തില്‍ വന്‍പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥ. നിരവധിപ്പേരാണ് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ, ഓക്സിജന്‍ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക്ക് പൗരന്‍മാര്‍. ട്വിറ്ററില്‍ ഇന്ത്യ നീഡ്സ് ഓക്സിജന്‍ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങിലായി.
നിലവില്‍ കോവിഡ് മൂലം ശ്വാസതടസ്സം അനുഭവപ്പെടുന്നവര്‍ക്ക് നല്‍കാന്‍ വേണ്ട മെഡിക്കല്‍ ഓക്സിജന്റെ ക്ഷാമം നേരിടാന്‍ വ്യോമ, നാവിക സേനകള്‍ രംഗത്ത് ഉണ്ട്. വിദേശത്തു നിന്ന് ഓക്സിജന്‍ ഉല്‍പാദന ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വ്യോമസേനയുടെ ചരക്കു വിമാനങ്ങള്‍ അയച്ചു.

Related Articles

Back to top button