InternationalLatest

വനിത ഹോക്കി താരങ്ങള്‍ക്ക് 50 ലക്ഷം പാരിതോഷികം ;ഹരിയാന മുഖ്യമന്ത്രി

“Manju”

ടോക്യോയില്‍ നടന്ന വനിതാ ഹോക്കിയില്‍ പങ്കെടുത്ത ഹരിയാനയില്‍ നിന്നുള്ള ഒന്‍പത് താരങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ സമ്മാനത്തുക നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. തന്റെ ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“സംസ്ഥാനത്തു നിന്നും ഒളിമ്പിക്സില്‍ പങ്കെടുത്ത വനിതാ ഹോക്കി താരങ്ങള്‍ക്കെല്ലാം 50 ലക്ഷം രൂപ വെച്ച്‌ സമ്മാനത്തുകയായി നല്‍കും. അവരുടെ വിലമതിക്കാനാവാത്ത പ്രകടനത്തെ ഞാന്‍ അഭിനന്ദിക്കുന്നു”. ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Related Articles

Back to top button