IndiaLatest

ആറ് മാസം കൂടി നിയന്ത്രണങ്ങളെല്ലാം തുടരണം : ഡോ. സൗമ്യ സ്വാമിനാഥന്‍

“Manju”

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാ്‌സ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആറ് മാസം തുടരണമെന്നും സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.

‘എല്ലാവരും തളര്‍ന്നുകഴിഞ്ഞു എന്നറിയാം. എല്ലാവര്‍ക്കും കുടുംബങ്ങളെ കാണണമെന്നുണ്ട്. പാര്‍ട്ടികള്‍ വിളിച്ചുചേര്‍ക്കണമെന്നുണ്ട്. പക്ഷേ, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ട സമയമല്ല ഇത്. അടുത്ത ആറ് മാസം കൂടി നിയന്ത്രണം പാലിക്കണം. അതിനിടയില്‍ വാക്‌സിനേഷന്‍ വര്‍ധിക്കും. കാര്യങ്ങള്‍ മെച്ചപ്പെടും’- ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അതേസമയം കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ 50 കോടി കുത്തിവെപ്പുകള്‍ നടത്തി റെക്കോര്‍ഡ് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്‌സിനേഷന്‍ ക്യാമ്പെയിനിലൂടെ ഇതുവരെ 11 കോടിയോളം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളിലെ പല ജില്ലകളിലും നൂറ് ശതമാനം വാക്‌സിനേഷന്‍ നടന്നിട്ടുണ്ട്.

കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുടനിക് v , മോഡേണ എന്നീ കൊറോണ പ്രതിരോധ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചതോടെ വാക്‌സിനേഷന്‍ വേഗത്തിലാവുകയായിരുന്നു.

Related Articles

Back to top button