KeralaLatestWayanad

എല്‍.പി, യു. പി അധ്യാപകര്‍ക്ക് കോവിഡ് ഡ്യൂട്ടി നല്‍കും

“Manju”

​ ക​ല്‍​പ​റ്റ: ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ത​ട​സ്സപ്പെടാത്ത രീ​തി​യി​ല്‍ എ​ല്‍.​പി, യു.​പി അ​ധ്യാ​പ​ക​ര്‍ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​ നല്‍കി വയനാട് ജി​ല്ല​. അ​ധ്യാ​പ​ക​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യോ​ഗി​ച്ചുകൊണ്ട് ജി​ല്ലാ ക​ല​ക്ട​റാണ് ഉ​ത്ത​ര​വി​ട്ടത്. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ അ​ധ്യാ​പ​ക​രു​ടെ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ച്ചാ​ണ് ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍മാ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കു​ക. തു​ട​ര്‍ച്ച​യാ​യി ഒ​രാ​ളെ​ത്ത​ന്നെ നി​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കണമെന്നും, അധ്യാപകരെ അവ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന് അ​ടു​ത്തു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ത​ന്നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളിലും മറ്റും അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങള്‍ക്കെതിരെ വലിയ ജനരോഷം സര്‍ക്കാരിനെതിരെ ഉണ്ടാവാന്‍ കാരണമായിട്ടുണ്ട്.

Related Articles

Back to top button