IndiaLatest

ജെ.ഇ.ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ്​ ഏജന്‍സി ജൂലൈ 20, 22, 25, 27 തീയതികളില്‍ നടത്തിയ മൂന്നാം സെഷന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. jeemain.nta.nic.in വെബ്​സൈറ്റിലൂടെ ഫലമറിയാം. 17 വിദ്യാര്‍ഥികള്‍ 100 ശതമാനം നേടി . തെലങ്കാന, ആന്ധ്ര പ്രദേശ്​, സംസ്​ഥാനങ്ങളില്‍നിന്ന്​ നാലു വീതം പേര്‍ ഈ പട്ടികയില്‍ ഇടംനേടി. വിദ്യാര്‍ഥികള്‍ക്ക്​ തങ്ങളുടെ സ്​കോറുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വര്‍ഷത്തില്‍ നാലുതവണ ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. ആദ്യ സെഷന്‍ ഫെബ്രുവരിയിലും രണ്ടാം സെക്ഷന്‍ മാര്‍ച്ചിലുമായിരുന്നു. ഏപ്രില്‍ -മേയ്​ ഘട്ടത്തില്‍ മൂന്നും നാലും സെക്ഷന്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ്​ രണ്ടാം വ്യാപനം രൂക്ഷമായതോടെ ജൂലൈ, ആഗസ്റ്റ്​ മാസങ്ങളില്‍ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ആഗസ്റ്റ്​ 26, 27, 31, സെപ്​റ്റംബര്‍ 1, 2 തീയതികളിലാണ്​ ജെ.ഇ.ഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷ. ഇതുകൂടി പൂര്‍ത്തിയായാല്‍ ദേശീയ മെറിറ്റ്​ ലിസ്റ്റ്​ പ്രസിദ്ധീകരിക്കും. മൂന്നാം സെഷനില്‍ ഏഴു ലക്ഷത്തിലേറെ വിദ്യാര്‍ഥികളായിരുന്നു രജിസ്റ്റര്‍ ചെയ്​തിരുന്നത്​. 334 പട്ടണങ്ങളിലെ 915 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. അതെ സമയം ഇന്ത്യക്ക്​ പുറമെ ​കൊളംബോ, ദോഹ, ദുബായ് , ബഹ്‌റിന്‍ ,കാഠ്​മണ്​ഡു, ക്വാലാലംപൂര്‍, ലാഗോസ്​, മസ്​കത്ത്​, റിയാദ്​, ഷാര്‍ജ, സിംഗപൂര്‍, കുവൈത്ത്​ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ പരീക്ഷ നടത്തിയത്.

Related Articles

Back to top button