IndiaLatest

കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി അദാര്‍ പൂനാവാല

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. വാക്‌സിന്‍ വിതരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയ്‌ക്ക് അദ്ദേഹം അമിത് ഷായ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ചര്‍ച്ച അരമണിക്കൂറോളം നേരം നീണ്ടുനിന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ നൊവോവാക്‌സ് വികസിപ്പിച്ചെടുത്ത കൊവോവാക്‌സ് വാക്‌സിന്‍ ഒക്ടോബറിലും അടുത്ത വര്‍ഷം ആദ്യവുമായി പുറത്തിറക്കാന്‍ സാധിക്കുമെന്ന് പൂനാവാല വ്യക്തമാക്കി. കൊറോണയ്ക്കെതിരെ 90 ശതമാനത്തിലധികമാണ് കൊവോവാക്‌സ് ഫലപ്രാപ്തിയെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയ്‌ക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നുവെന്നും കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പൂനാവാല പ്രതികരിച്ചു. കൊവിഷീല്‍ഡിന്റെ നിര്‍മ്മാണം വിപുലീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button