India

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ലോക് സഭാ സ്പീക്കർ 

“Manju”

കോട്ട: ലോക് സഭാ സ്പീക്കർ ഓം ബിർള ശനിയാഴ്ച കോട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. നിരവധിപേർ വീടുകളിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സൈന്യം.

ജില്ലയിലെ സാംഗോഡ് പ്രദേശത്തെ പലയിടങ്ങളിൽ നിന്നായി 140 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഹിംഗി ഗ്രാമത്തിലെ ഒരു ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ 30 ഓളം പെൺ കുട്ടികളെയും മറ്റു ജീവനക്കാരുമായ 140 പേരെയാണ് ശനിയാഴ്ച വൈകിട്ടോടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ജലനിരപ്പ് താഴ്ന്നതിനാൽ സാംഗോഡിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് കോട്ട കളക്ടർ ഉജ്ജ്വൽ റാത്തോഡ് അറിയിച്ചു. നാശനഷ്ടങ്ങളുടെ ഒരു വിലയിരുത്തൽ ഇനിയും നടന്നിട്ടില്ലെന്ന് സംഗോദ് എംഎൽഎ ഭരത് സിംഗ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയോടെയാണ് സാംഗോഡിൽ വെള്ളപ്പൊക്കം രൂക്ഷമായത്. ജില്ലാ കളക്ടർ റാത്തോഡ് ഉൾപ്പടെയുള്ളവർ അർദ്ധരാത്രി മുതൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

സ്‌കൂളുകൾ അടഞ്ഞു കിടക്കുമ്പോൾ റെസിഡൻഷ്യൽ സ്‌കൂളിൽ പെൺകുട്ടികളുടെയും ജീവനക്കാരുടെയും സാന്നിധ്യം സിംഗ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ജലനിരപ്പ് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്‌കൂളിലെ പ്രിൻസിപ്പൽ ഓടിരക്ഷപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരസേനക്കുപുറമേ എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചു.

Related Articles

Back to top button