IndiaLatest

നീരജ്​ ചോപ്രക്കുള്ള സമ്മാന പ്രവാഹം തുടരുന്നു

“Manju”

ചെന്നൈ: നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഒളിമ്പിക്​സില്‍ ഇന്ത്യയിലേക്ക്​ ആദ്യമായി അത്​ലറ്റിക്​സ്​ ​സ്വര്‍ണം കൊണ്ടുവന്ന നീരജ്​ ചോപ്രക്കുള്ള സമ്മാന പ്രവാഹം തുടരുന്നു. ബി.സി.​സി.ഐയും ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്​സും​ താരത്തിന്​ ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചു​. താരം ഒളിമ്പിക്​സില്‍ എറിഞ്ഞിട്ട 87.58 മീറ്റര്‍ ദൂരത്തിന്റെ സ്​മരണക്കായി ‘8758’ നമ്ബറില്‍ പ്രത്യേക ജഴ്​സിയും സി.എസ്​.കെ പുറത്തിറക്കും.

‘നീരജ്​ ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന്​ മനുഷ്യര്‍ക്ക്​ പ്രചോദനമാണ്​. ഏത്​ കായിക ഇനത്തിലും ഇന്ത്യക്കാര്‍ക്ക്​ ഉയരത്തില്‍ എത്താമെന്ന ആത്മവിശ്വാസമാണ്​ നീരജ്​ പകര്‍ന്നിരിക്കുന്നത്​’ -സി.എസ്​.കെ വക്താവ്​ പ്രതികരിച്ചു.നീരജിന്​ പുറമേ വെള്ളി മെഡല്‍ ജേതാക്കളായ മീരാഭായ്​ ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബി.സി.​സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്​. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നീരജ്​ ചോപ്രക്ക്​ ആറുകോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button