KeralaLatestThiruvananthapuram

സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ വാക്‌സിനേഷന്‍ യജ്ഞം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 9 മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. അവസാന വര്‍ഷ യുജി,പിജി വിദ്യാര്‍ത്ഥിക‌ള്‍ക്കും എല്‍പി,യു‌പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനെ തുടര്‍ന്ന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനമായി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കി സ്വകാര്യ ആശുപത്രികള്‍ക്ക് അതേനിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയും എന്നത് കണക്കാക്കിയായിരിക്കും വിതരണമുണ്ടാവുക.

വാണിജ്യ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും പ്രദേശത്തെ ആശുപത്രികളുമായി സഹകരിച്ച്‌ വാക്‌സിനേഷന്‍ നടത്താവുന്നതാണ്.ഇതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കി‌നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ ഓഗസ്റ്റ് 15നുള്ളീല്‍ കൊടുത്തു തീര്‍ക്കും. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ആദ്യഡോസാണ് പൂര്‍ത്തിയാക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തിയാണ് വാക്‌സിന്‍ നല്‍കുക.

Related Articles

Back to top button