IndiaLatest

ഇന്ന് ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികം

“Manju”

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം - Kerala UPSA Helper
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. 1942 ഓഗസ്റ്റ് എട്ടിനാണ് ഗാന്ധിജി രാജ്യത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച്‌ ഇന്ത്യയെ സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്വിറ്റ് ഇന്ത്യ ആഹ്വാനം ചെയ്യുന്നത്. അന്നേ ദിവസം അദ്ദേഹം നടത്തിയ പ്രസംഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസംഗം. പിന്നീട് രാജ്യം കണ്ടത് സ്വതന്ത്ര്യ പോരാട്ടത്തിന്റെ നിര്‍ണായക ഏടുകളായി ചരിത്രത്തില്‍ ഇന്നും ശോഭയൊട്ടും ചോരാതെ നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി സംഭവങ്ങളായിരുന്നു.
ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. ബോംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്ബന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. അതേ വേദിയില്‍ മഹാത്മ ഗാന്ധി “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന അതിപ്രധാന മുദ്രവാക്യവും ഉയര്‍ത്തി. ഇന്ത്യന്‍ സ്വതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു അത്.
എന്നാല്‍ ഈ പ്രസംഗത്തിന് ശേഷം ഗാന്ധിജി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം അറസ്റ്റിലായി. ഡിഫന്‍സ് ഓഫ് ഇന്ത്യ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനം, മറ്റെന്തിനേക്കാളും, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിച്ചു. 1944-ല്‍ ഗാന്ധി തന്റെ പ്രതിരോധം തുടരുകയും 21 ദിവസത്തെ ഉപവാസ അനുഷ്ഠിക്കുകയും ചെയ്തു. 1945ലേക്ക് എത്തിയപ്പോള്‍ രാജ്യാന്തര തലത്തില്‍ തന്നെ ബ്രിട്ടണ്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. സ്വതന്ത്ര്യം എന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിന് മുന്നില്‍ അവര്‍ക്ക് മുഖം തിരിക്കാനായില്ല.
ഭാരത് ചോഡോ ആന്ദോളന്‍ അഥവ ഓഗസ്റ്റ് ക്രാന്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഉയര്‍ന്ന ഏറ്റവും തീവ്രമായ ശബ്ദമായിരുന്നു. “ക്വിറ്റ് ഇന്ത്യ” എന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ആഹ്വാനം ഉയര്‍ത്തിയത് സ്വാതന്ത്ര്യസമര സേനാനിയായ യൂസഫ് മെഹര്‍ അലിയാണ്. 1942 മെയ് മാസത്തില്‍, മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരോട് “ഇന്ത്യയെ ദൈവത്തിനു വിടുക. ഇത് അധികമാണെങ്കില്‍ അവളെ അരാജകത്വത്തിലേക്ക് വിടുക” എന്ന് ആവശ്യപ്പെട്ടു.

ഓർമയിൽ ജ്വലിക്കുന്നു, സ്വാതന്ത്ര്യത്തിന്റെ ആദ്യ കാഹളം | Quit India Movement  | Mahathma Ganhdi | Matangini Hasna | Yousaf Mehrali | Latest News |  Malayalam News | Malayala Manorama | Manorama Online
1942 ജൂലൈയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി വാര്‍ധയില്‍ യോഗം ചേര്‍ന്ന് വാര്‍ധ പ്രമേയം പാസാക്കി. ഇത് തന്നെയാണ് ക്വിറ്റ് ഇന്ത്യ പ്രമേയവും. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രസംഗത്തിന് ശേഷം ഗാന്ധി, നെഹ്‌റു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മറ്റ് നിരവധി നേതാക്കള്‍ എന്നിവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഹൃദയമായിരുന്ന യുവ അരുണ ആസഫ് അലി, പ്രമുഖ നേതാക്കളുടെ അഭാവത്തില്‍ കോണ്‍ഗ്രസ് പരിപാടികളുടെ അധ്യക്ഷ സ്ഥാനത്തെത്തി.
നേതാക്കന്മാരുടെ അറസ്റ്റ് വലിയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ അഹിംസ മാര്‍ഗം മറന്ന പ്രവര്‍ത്തകര്‍ ശക്തമായി തിരിച്ചടിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമണ സംഭവങ്ങള്‍ അരങ്ങേറി. ജയിലിനുള്ളില്‍ ഗാന്ധിജി നിരാഹരവും ആരംഭിച്ചതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. പ്രവര്‍ത്തകര്‍ അഹിംസ വെടിഞ്ഞത് ഗാന്ധിജിയെ വിഷമിപ്പിച്ചെങ്കിലും സ്വതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും നിര്‍ണായക മുദ്രാവാക്യമായി ക്വിറ്റ് ഇന്ത്യ മാറി. ബ്രിട്ടണ്‍ ഇന്ത്യ വിടുന്നതുവരെ അവര്‍ അത് ആര്‍ത്തുവിളിച്ചു.

ക്വിറ്റ് ഇന്ത്യ സമരം

Related Articles

Back to top button