Entertainment

മുപ്പത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രദ്ധ നേടി “യവനിക”

“Manju”

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇറങ്ങി പോകില്ല. കാലമെത്ര കഴിഞ്ഞാലും ആ സിനിമയും രംഗങ്ങളും അതിലെ കഥാപാത്രങ്ങളുമെല്ലാം തന്നെ പ്രേക്ഷകന്റെയുള്ളില്‍ തെളിഞ്ഞു നില്‍ക്കും. അത്തരത്തിലൊരു സിനിമയായിരുന്നു 1982-ല്‍ പുറത്തിറങ്ങിയ യവനിക . ഇപ്പോഴിതാ മുപ്പത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ശ്രദ്ധ നേടുകയാണ് യവനിക എന്ന സിനിമ. സിനിമയുടെ ഒരു ന്യൂജനറേഷന്‍ പോസ്റ്റര്‍ ശംഭു വിജയകുമാര്‍ തയാറാക്കി.

മുരളി ഗോപി അടക്കം നിരവധിപ്പേരാണ് ഈ പോസ്റ്റര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ഗ്രാഫിക്സ് ആര്‍ടിസ്റ്റും പോസ്റ്റര്‍ ഡിസൈനറുമാണ് ശംഭു വിജയകുമാര്‍. ഭരത് ഗോപി കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയാണ് യവനിക. കെ ജി ജോര്‍ജ്ജ് ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. പ്രൊഫഷണല്‍ നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ കൊലപാതകവും , ചില അന്വേഷണാത്മകമായ സംഭവ വികാസങ്ങളുമെല്ലാം ആവിഷ്‌കരിച്ച ഈ സിനിമയില്‍ തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഭരത് ഗോപി കാഴ്ചവെച്ചത്. മമ്മൂട്ടി, ജലജ, നെടുമുടി വേണു, വേണു നാഗവള്ളി, തിലകന്‍, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു.

Related Articles

Back to top button