IndiaLatest

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി യോഗി സര്‍ക്കാര്‍

“Manju”

ലക്‌നൗ : കോവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍ പ്രദേശില്‍ രോഗവ്യാപനം വര്‍ദ്ധിച്ചിരുന്നെങ്കിലും പ്രതിരോധ നടപടികളിലൂടെ സര്‍ക്കാരിന് രോഗതീവ്രത നിയന്ത്രിക്കാന്‍ സാധിച്ചു. യോഗി മോഡല്‍ കൊറോണ പ്രതിരോധത്തിന് അന്താരാഷ്‌ട്ര തലങ്ങളില്‍ നിന്ന് വരെ പ്രശംസ ലഭിക്കുകയുമുണ്ടായി. കേരളത്തിലുള്‍പ്പെടെ അതേ രീതിയാണ് പിന്തുടരേണ്ടത് എന്ന അഭാപ്രായങ്ങളും ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്തെ 75 ജില്ലകളിലെ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തു ജില്ലകളില്‍ നിലവിലെ സജീവ കേസുകള്‍ പൂജ്യമാണ്. 13 ജില്ലകളില്‍ ഒരു പോസിറ്റീവ് രോഗി മാത്രമാണ് ഉള്ളത്. 19 നഗരങ്ങളില്‍ നിന്നാണ് സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലക്‌നൗ, വാരാണസി എന്നീ പ്രമുഖ വ്യവസായ നഗരങ്ങളില്‍ പ്രതിദിനം ആറ് പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം ബാധിക്കുന്നത്. നിലവില്‍ യുപിയിലെ ആകെ രോഗികളുടെ എണ്ണം 659 ആണ്. ലക്‌നൗവിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 60 പേര്‍ക്കാണ് നഗരത്തില്‍ രോഗം ബാധിച്ചിട്ടുള്ളത്. ഖുശിനഗറില്‍ 50 ആക്ടീവ് കേസുകളുമുണ്ട്.

Related Articles

Back to top button