IndiaLatest

യു.എന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും

“Manju”

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ അധ്യക്ഷപദവി ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. നേരത്തെ 9 തവണ ഇന്ത്യ ഈ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷ പദവി അലങ്കരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി അധ്യക്ഷനായ യു.എന്‍ രക്ഷാ സമിതി യോഗം ഇന്ന് ചേരും.

ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയായിരിക്കും ഇന്ത്യ നിര്‍വ്വഹിക്കുക. വൈകുന്നരേം 5.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് രക്ഷാസമിതിയില്‍ പറയുക എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. രക്ഷാസമിതിയുടെ അധ്യക്ഷനായി പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ ഇന്ത്യയുടെ പ്രസ്താവനകളായി മാത്രമേ കണക്കാക്കുകയുള്ളൂ.

ഒരുമാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുക എന്നതാണ് പ്രധാനമായും അധ്യക്ഷന്റെ ചുമതല. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷപദവിയാണ് അദ്ദേഹം ഏറ്റെടുക്കുക. സമാധാന പരിപാലനം, സമുദ്ര സുരക്ഷ, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇന്ത്യ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. ഇന്ന് നടക്കുന്ന യോഗത്തില്‍ ‘സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കല്‍ – അന്താരാഷ്ട്ര സഹകരണം’ എന്ന വിഷയത്തിലായിരിക്കും ചര്‍ച്ച നടക്കുക. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര യാത്രകളും വിവാദമാകാറുള്ള വിഷയങ്ങളാണ് . ഇതിന്റെ പശ്ചാത്തലത്തിലാണ് സമുദ്ര സുരക്ഷ യു.എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പലതവണ ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ഇന്ത്യ ഇത്തവണയും രക്ഷാ സമിതിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയേക്കും. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ഉണ്ടായേക്കും.റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അടക്കം നിരവധി ലോക നേതാക്കള്‍ രക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കും. യു.എന്‍.എസ്.സിയുടെ വെബ്സൈറ്റില്‍ ചര്‍ച്ച ലൈവായി പ്രക്ഷേപണം ചെയ്യും .

Related Articles

Back to top button