IndiaLatest

ഇന്ത്യ-ഖത്തര്‍ സംയുക്ത സമുദ്ര നാവികാഭ്യാസത്തിന് തുടക്കമായി

“Manju”

ഇന്ത്യ-ഖത്തര്‍ സംയുക്ത സമുദ്ര നാവികാഭ്യാസത്തിന് തുടക്കമായി. ഇതേതുടര്‍ന്ന് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നേതൃത്വം നല്‍കുന്ന കപ്പലിനെയും ഉദ്യോഗസ്ഥരെയും ഖത്തര്‍ അമീരി നാവിക സേനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും നാവിക സേനകള്‍ പങ്കെടുക്കുന്ന സംയുക്ത അഭ്യാസപ്രകടനത്തിനും പരിശീലനത്തിനും ഇതോടെ തുടക്കമായി.

വ്യോമപ്രതിരോധം, സമുദ്ര നിരീക്ഷണം, തീവ്രവാദ പ്രതിരോധം എന്നിവ മുന്‍നിര്‍ത്തിയാണ് പരിശീലനം. മൂന്ന് ദിവസം തുറമുഖത്തും രണ്ട് ദിവസം കടലിലുമായാണ് പരിശീലനം. കടലില്‍ വെച്ച്‌ ഉപരിതല ആക്രമണം, വ്യോമപ്രതിരോധം, കാറ്റിന്‍റെ ഗതി നിര്‍ണയം, സമുദ്ര നിരീക്ഷണം എന്നീ മേഖലകളിലായി പരിശീലന സെഷനുകള്‍ നടക്കും.

Related Articles

Back to top button