KeralaLatest

ഒരു കഷ്ണം ഇഞ്ചി കഴിക്കൂ : ആരോ​ഗ്യ ഗുണങ്ങള്‍ നിരവധി

“Manju”

ആരോ​ഗ്യം സംരക്ഷിക്കുന്നതില്‍ ഇഞ്ചിയുടെ പങ്ക് വളരെ വലുതാണ്. കൊളസ്ട്രോള്‍, തുമ്മല്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റാന്‍ ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിച്ചാല്‍ മതിയാകും. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി.

നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും കഴിയും. കാരണം മരുന്നുകള്‍ക്ക് തുല്യ ശക്തിയുള്ള ഘടകങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നത്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Related Articles

Back to top button