KeralaKollamLatest

സര്‍വകലാശാല നിലപാട് മാറ്റി

“Manju”

കൊല്ലം: കൊവിഡ് പ്രൈമറി സമ്പര്‍ക്കം മുഖേന ക്വാറന്റൈനില്‍ കഴിയേണ്ടി വന്ന കേരള സര്‍വ്വകലാശാലയില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ (സിഎസ്‌എസ്) വിഭാഗത്തിലെ സെമസ്റ്റര്‍ മൂന്നും നാലും പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ എഴുതാന്‍ അനുമതിയില്ല.

കൊവിഡ് നേരിട്ട് ബാധിച്ചവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പുനഃപരീക്ഷ എഴുതാന്‍ അനുമതി നല്‍കുന്നത്. കൊവിഡ് കാരണം പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുനഃപരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന സാര്‍വ്വകലാശാലയുടെ നേരത്തെയുള്ള അറിയിപ്പിന് വിരുദ്ധമായാണ് ഇപ്പോള്‍ അധികൃതരുടെ നടപടി. ഇത് അത്തരം വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതിയാണെന്നും അവര്‍ക്ക് കൂടി പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാക്കണമെന്നും സേവ് എഡ്യൂക്കേഷന്‍ ഫോറം ആവശ്യപ്പെട്ടു.

Related Articles

Back to top button