LatestThiruvananthapuram

വലിയ തുറപ്പാലം ഉടന്‍ നവീകരിക്കും ; മന്ത്രി ആന്റണി രാജു

“Manju”

തിരുവനന്തപുരം: വലിയ തുറ പാലത്തിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ വലിയതുറ കടല്‍പ്പാലം സംബന്ധിച്ച വിഷയം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദ്രവും, ടൂറിസ ആകര്‍ഷണവുമായിരുന്ന വലിയതുറ, നിരന്തര കടല്‍ക്ഷോഭം കാരണം പാലത്തിന്റെ പത്ത് തൂണുകള്‍ താഴ്ന്ന് അപകടാവസ്ഥയിലാണ്. അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്ന് മാസത്തിനുള്ളില്‍ പ്രാഥമിക പണികള്‍ ആരംഭിച്ച്‌ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്നും, സന്ദര്‍ശകരെ അനുവദിക്കണമെന്നും ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ആന്റണി രാജു നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button