LatestThiruvananthapuram

ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം ; ഒളിമ്പിക്സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്ക്യോ ഒളിമ്പിക്‌സിലെ ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ പി ആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ടോക്ക്യോ ഒളിംപിക്‌സ് ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ്. 1972ന് ശേഷം ആദ്യമായാണ് ഒരു മലയാളി ഒളിമ്പിക്സ് ഹോക്കിയില്‍ ചരിത്ര നേട്ടം കൈവരിക്കുന്നത്. വെങ്കലത്തിനായുള്ള മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തറ പറ്റിച്ചത്.

Related Articles

Back to top button