InternationalLatest

മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം അതീവ ഗുരുതരാവസ്ഥയില്‍

“Manju”

സിഡ്നി: മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയര്‍സ് അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ് കെയര്‍സിനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ് കെയര്‍സ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടണ്ട്  കെയര്‍സിനെ കൂടുതല്‍ വിദഗ്ധ ചികിത്സക്കായി സിഡ്‌നിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ക്രിസ് കെയര്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 3320 റണ്‍സും 218 വിക്കറ്റും ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയര്‍സ് നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയര്‍സ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Related Articles

Back to top button