KeralaLatest

മഴമിഴി ആഗസ്ത് 11ന് പൂര്‍ത്തിയാകും

“Manju”

തൃശൂര്‍: കലകളുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ ചിത്രീകരിച്ച ബഹുസ്വരതയുടെ ദൃശ്യ മഹാസംഗമം ‘മഴമിഴി’ തൃശൂരിനോട് വിട പറയുന്നു.കൊവിഡ് കാലത്ത് കലയുടെ അതിജീവനത്തിന് കരുതല്‍ കൂട്ടായ്മയായി കേരള സാംസ്‌കാരിക വകുപ്പ് ആരംഭിച്ച ‘മഴമിഴി’ മെഗാ സ്ട്രീമിങ് ചിത്രീകരണമാണ് കഴിഞ്ഞ മൂന്നു ദിവസമായി കേരള കലാമണ്ഡലത്തില്‍ അരങ്ങേറിയത്. കലകളുടെ തനിമയാര്‍ന്ന ചിത്രീകരണവും സാമ്ബത്തിക കൈത്താങ്ങുമായി ആഗസ്ത് ആദ്യവാരം മുതല്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലെയും കലാ സമൂഹങ്ങളിലേക്ക് മഴമിഴി ചിത്രീകരണ സംഘമെത്തുന്നുണ്ട്.

ആഗസ്ത് 9ന് കേരള കലാമണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്താണ് സാംസ്‌കാരിക വകുപ്പിന്റെ ചിത്രീകരണ സംഘം വടക്കന്‍ മേഖലാ ചിത്രീകരണം ആരംഭിച്ചത്. ആഗസ്ത് 9 മുതല്‍ 11 വരെ കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ അരങ്ങേറിയ നൃത്തച്ചുവടുകളുടേയും അഭിനയ നിറവിന്റെയും വാദനമികവിന്റെയും സമന്വയത്തില്‍ മഴമിഴി ശോഭിതമായി. കേളി, സോപാന സംഗീതം, വയലിന്‍ത്രയം, പുല്ലാങ്കുഴല്‍, സ്വരവേണു, കൂടിയാട്ടം, ചെണ്ടമേളം, മുഖര്‍ശംഖ് ലയതരംഗം, തബല, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, കഥകളി, മിഴാവില്‍ തായമ്പക, പഞ്ചവാദ്യം, നങ്ങ്യാര്‍കൂത്ത്, മുളസംഗീതം തുടങ്ങിയ ഇരുപത്തഞ്ചോളം കലാരൂപങ്ങളാണ് ഈ ദിവസങ്ങളില്‍ കലാമണ്ഡലത്തിന് മിഴിവേകിയത്.

Related Articles

Back to top button