KeralaLatestThrissur

ജില്ലാ സ്‌കില്‍ രജിസ്ട്രി ദിനം ആചരിക്കും

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് ആരംഭിച്ച മൊബൈല്‍ ആപ്പായ സ്‌കില്‍ രജിസ്ട്രിയുടെ സേവനം കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിന് വ്യാഴാഴ്ച (ഓഗസ്റ്റ് 12) ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ സ്‌കില്‍ രജിസ്ട്രി ദിനം ആചരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പയിനായാണ് രജിസ്‌ട്രേഷന്‍ നടത്തുക. തുടര്‍ന്ന് ആപ്പില്‍ ലഭ്യമായിട്ടുള്ള 42 സേവനങ്ങളിലും ആളുകളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ജില്ലാ പ്ലാനിങ് ഓഫീസ് വിലയിരുത്തും.

ഇടനിലക്കാരില്ലാതെ തൊഴില്‍ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധ സേവനം തേടാനുമുള്ള ആപ്ലിക്കേഷനാണിത്. സംവിധാനം പൂര്‍ണമാകുന്നതോടെ ഒരേ തൊഴില്‍ ചെയ്യുന്ന കൂടുതല്‍ പേരെ കണ്ടെത്താനാകും. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാനും അവസരമുണ്ട്.

ആപ്ലിക്കേഷനില്‍ പരമാവധി തൊഴിലാളികളേയും തൊഴില്‍ദായകരേയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചിരുന്നു. വ്യാഴാഴ്ച വാര്‍ഡ് തലത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഇതിന് വാര്‍ഡ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക് 7306461894 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button