IndiaLatest

സുല്‍ത്താനും ഒളിമ്പ്യനും ഒന്നിച്ചു

“Manju”

ടോക്യോ ഒളിമ്പിക്​സില്‍ വെളളിയണിഞ്ഞ്​ നാടിന്‍റെ അഭിമാനം ഉയര്‍ത്തിയ മീരാഭായ്​ ചാനുവിന്‍റെ​ മറ്റൊരു ആഗ്രഹംകൂടി സഫലമായി. വെള്ളിത്തിരയിലെ തന്‍റെ ആരാധനാമൂര്‍ത്തിയെ നേരിട്ട്​ കാണണമെന്ന​ മീരാഭായിയുടെ ആഗ്രഹമാണ്​ പൂവണിഞ്ഞത്​. ഒരിക്കല്‍ തന്‍റെ ഇഷ്​ട നടന്‍ ആരാണെന്ന ചോദ്യത്തിന്​ സല്‍മാന്‍ ഖാന്‍ എന്നായിരുന്നു മീര​ നല്‍കിയ ഉത്തരം. അവസാനം തന്‍റെ ഇഷ്​ടതാരത്തെ നേരിട്ട്​ കണ്ടിരിക്കുകയാണ്​ അവര്‍. ബോളിവുഡി​െന്‍റ സുല്‍ത്താന്‍ സല്‍മാന്‍ ഖാനോടൊപ്പം മീരാഭായി നില്‍ക്കുന്ന ചിത്രം താരം തന്നെയാണ്​ ഇന്‍സ്​റ്റഗ്രാമിലൂടെ​ പുറത്തുവിട്ടത്​. ‘വെള്ളി മെഡല്‍ ജേതാവിനെ കാണാനായതില്‍ സന്തോഷം. മികച്ചൊരു കൂടിക്കാഴ്​ച്ചയായിരുന്നു അത്​. എല്ലായിപ്പോഴും ആശംസകള്‍’-സല്‍മാന്‍ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു.

ഇതേചിത്രം മീരാഭായ്​ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലും നല്‍കിയിട്ടുണ്ട്​.’വളരെയധികം നന്ദി സല്‍മാന്‍ സര്‍. ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണ്​. ഒരു സ്വപ്നം സാക്ഷാത്കരിച്ച അനുഭമായിരുന്നു അത്​’-മീരാഭായ്​ ചിത്രത്തിനൊപ്പം കുറിച്ചു.ടോക്യോ ഒളിമ്പിക്​സില്‍ ഭാരോ​ദ്വ​ഹ​ന​ത്തി​ല്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കിയ സാ​യ്​​​കോം മീ​രാ​ഭാ​യ്​ ചാ​നു​ രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയിരുന്നു.​

Related Articles

Back to top button