IndiaLatest

രാജ്യത്ത് പുതുതായി 40,120 കൊവിഡ് കേസുകള്‍

“Manju”

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പുതിയ കൊവിഡ് രോഗികള്‍. 585 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേര്‍ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. 21,445 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതല്‍ പുതിയ രോഗികള്‍.

Related Articles

Back to top button