LatestThiruvananthapuram

കുട്ടികള്‍ക്കു ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതു തടയാന്‍ കര്‍ശന നടപടി

“Manju”

തിരുവനന്തപുരം: കുട്ടികള്‍ക്കു ലഹരി പദാര്‍ഥങ്ങള്‍ ലഭിക്കുന്നതു തടയുന്നതിനായി ജില്ലാ ഭരണകൂടം കര്‍ശന നടപടി തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു 100 മീറ്റര്‍ ചുറ്റളവില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയും കുട്ടികള്‍ക്ക് അവ ലഭ്യമാകുന്ന സാഹചര്യവും ഇല്ലെന്ന് ഉറപ്പാക്കും. സ്‌കൂളുകള്‍ക്കു സമീപം മദ്യ വില്‍പ്പന ശാലകളും പാടില്ല. ഇവ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതു സംബന്ധിച്ചു നോട്ടിസ് പുറപ്പെടുവിക്കുന്നതിനും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്കു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദേശം നല്‍കി.

മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, പലചരക്കു കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മദ്യം, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു കുട്ടികള്‍ക്ക് ഒരു വിധത്തിലും ലഭ്യമാകാത്തവിധമായിരിക്കണം. ഇതു സംബന്ധിച്ച്‌ ഇവിടങ്ങളില്‍ പ്രത്യേക നോട്ടിസ് പതിപ്പിക്കണം. കുട്ടികള്‍ക്കു മദ്യമോ പുകയില ഉത്പന്നങ്ങളോ നല്‍കുന്നതും വില്‍ക്കുന്നതും ഏഴു വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന ബോര്‍ഡ് ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട അധികൃതര്‍ ജില്ലാ കളക്ടര്‍ക്കു പ്രതിവാര റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button