InternationalLatest

60 കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ വീട്ടിലെത്തും

“Manju”

ദുബായ് : താമസ വിസയുള്ള 60 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീടുകളിലെത്തി വാക്സീന്‍ നല്‍കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി .കൂടാതെ നിശ്ചയദാര്‍ഢ്യമുള്ളവര്‍, 50നു മുകളില്‍ പ്രായമുള്ള ഇമറാത്തി പൗരന്മാര്‍ എന്നിവര്‍ക്കും വീടുകളിലെത്തി വാക്സീന്‍ വിതരണം ചെയ്യും . ഫൈസര്‍ വാക്സീനാണ് നല്‍കുക. 60 കഴിഞ്ഞവര്‍ക്ക് ടോള്‍ഫ്രീ നമ്ബര്‍ 800342ല്‍ വിളിച്ച്‌ ബുക്ക് ചെയ്യാം.

അതെ സമയം മറ്റ് എമിറേറ്റ് വീസക്കാരാണെങ്കിലും ദുബായിലാണ് താമസമെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വാക്സീന്‍ ലഭ്യമാകും. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സേവനം.ബസുകളും ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ സേവനത്തിന് സജ്ജമായതായി ഡിഎച്ച്‌എ ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് ആന്‍ഡ് നഴ്സിങ് സെക്ടര്‍ സിഇഒ ഡോ. ഫരീദ അല്‍ ഖാജാ വ്യക്തമാക്കി.

Related Articles

Back to top button