IndiaLatest

വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ളുടെ ഉ​പ​യോ​ഗത്തെ അനുകൂലിക്കുന്നില്ല : സി​റം മേധാവി

“Manju”

പൂ​ന: കോ​വി​ഡിനെതിരായ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആ​ദ്യ ഡോ​സും ര​ണ്ടാം ഡോ​സും വ്യ​ത്യ​സ്ത വാ​ക്സി​ന്‍ നല്‍കുന്നതിനെ അ​നു​കൂ​ലി​ക്കു​ന്നി​ല്ലെന്ന് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ (​സി​ഐ​ഐ) ചെ​യ​ര്‍​മാ​ന്‍ ഡോ. ​സൈ​റ​സ് പൂ​നാ​വാ​ല.

“രണ്ടു വ്യത്യസ്ത വാക്‌സിനുകള്‍ മിക്സ്‌ ചെയ്യന്നതിനോട് യോജിക്കുന്നില്ല . വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കോ​ക്‌​ടെ​യ്ല്‍ വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഫ​ലം ന​ല്ല​ത​ല്ലെ​ങ്കി​ല്‍ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ​റ​യു​ക മ​റ്റേ വാ​ക്സി​നു ഗു​ണ​മി​ല്ലെ​ന്നാ​യി​രി​ക്കും. മ​റ്റു കമ്പ​നി തി​രി​ച്ചും പ​റ​യാം.” സൈ​റ​സ് പൂ​നാ​വാ​ലാ ചൂണ്ടിക്കാട്ടി .

കോ​വി​ഷീ​ല്‍​ഡ് നി​ര്‍​മാ​താ​ക്ക​ളാ​ണ് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. വ്യ​ത്യ​സ്ത ഡോ​സു​ക​ള്‍ മികച്ച പ്ര​തി​രോ​ധ ശേ​ഷി നല്‍കുന്നുണ്ടെന്ന് ഈ​യി​ടെ ഐ​സി​എം​ആ​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ചൂണ്ടിക്കാട്ടിയിരുന്നു .

Related Articles

Back to top button